ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം ആലപ്പുഴ ജില്ലയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു…

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത( ബിഎൻഎസ്എസ്) പ്രകാരം ആലപ്പുഴ ജില്ലയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. മാന്നാർ പൊലീസ് സ്റ്റേഷനിലാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം ആദ്യ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.എണ്ണയ്ക്കാട് വില്ലേജിൽ പെരിങ്ങിലിപ്പുറം തെക്കേ വലിയപറമ്പിൽ വീട്ടിൽ ബിജു കെ (54) മരണപ്പെട്ടതുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തിന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത വകുപ്പ് 194 പ്രകാരം കേസെടുക്കുകയായിരുന്നു.

Related Articles

Back to top button