ഭര്‍ത്താവ് വിരമിക്കുന്ന ഒഴിവില്‍ ചീഫ് സെക്രട്ടറിയായി ഭാര്യ..ശാരദാ മുരളീധരന്റെ നിയമനത്തിന് മന്ത്രിസഭ അനുമതി…
അടുത്ത ചീഫ് സെക്രട്ടറിയായി പ്ലാനിങ്ങ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ നിയമിക്കും.നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ. വി വേണുവിൻ്റെ സേവനകാലാവധി ആഗസ്റ്റ് 31ന് അവസാനിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ശാരദാ മുരളീധരനെ വി വേണുവിൻ്റെ പിൻഗാമിയായി തീരുമാനിച്ചത്.വി വേണുവിന്റെ ഭാര്യയാണ് ശാരദാ മുരളീധരന്‍. 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരാണ് ഇരുവരും. സംസ്ഥാനത്ത് ആദ്യമായാണ് സ്ഥാനമൊഴിയുന്ന ഭർത്താവിൻ്റെ പിൻഗാമിയായി പങ്കാളി ചീഫ് സെക്രട്ടറി പദവിയിലെത്തുന്നത്.സംസ്ഥാനത്തെ അന്‍പതാമത് ചീഫ് സെക്രട്ടറിയും ഈ സ്ഥാനത്ത് എത്തുന്ന അഞ്ചാമത്തെ വനിതയുമാണ് ശാരദാ മുരളീധരന്‍.