ഭര്‍ത്താവ് കുര്‍ക്കുറെ വാങ്ങി നൽകിയില്ല..വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ….
ഭര്‍ത്താവ് കുര്‍ക്കുറെ വാങ്ങി നല്‍കാത്തതിനെ തുടര്‍ന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. അഞ്ച് രൂപയുടെ കുര്‍കുറെ പാക്കറ്റ് വാങ്ങി തരണമെന്ന് യുവതി പതിവായി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഇത് വാങ്ങി നൽകാത്തതുമൂലമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് യുവതി എത്തിയത് .ഉത്തര്‍പ്രദേശ് ആഗ്ര സ്വദേശിനിയായ യുവതിയാണ് വിവാഹമോചനം ആവശ്യപ്പെട്ടത്.
ഒരു വര്‍ഷം മുമ്പായിരുന്നു ദമ്പതിമാരുടെ വിവാഹം. വിവാഹം കഴിഞ്ഞുള്ള ആദ്യനാളുകളില്‍ ഭര്‍ത്താവ് കൃത്യമായി കുര്‍ക്കുറെ പായ്ക്കറ്റ് വാങ്ങി നല്‍കിയിരുന്നു.എന്നാല്‍ ഒരു ദിവസം ഭര്‍ത്താവ് കുര്‍ക്കുറെ വാങ്ങാന്‍ മറന്ന് പോയി. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് മാതാപിതാക്കളുടെ അടുത്തേക്ക് പോവുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയ യുവതി തനിക്ക് ഭര്‍ത്താവില്‍ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.അതേസമയം സ്ഥിരമായി കുര്‍ക്കുറെ കഴിക്കുന്ന യുവതിയുടെ ശീലമാണ് തര്‍ക്കത്തിന് കാരണമായതെന്ന് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു.