ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ..പോലീസ് കേസെടുത്തു….

വെള്ളറട. ഭര്‍ത്താവിനെ 15 ദിവസമായി കാണാനില്ലെന്ന പരാതിയുമായി ഭാര്യ. കുന്നത്തുകാല്‍ ചെറിയ കൊല്ല എള്ളുവിള തത്തലമ്പാട് വീട്ടില്‍ രാജന്റെ മകന്‍ ശശികുമാര്‍ (35) ആണ് കാണാതെ ആയത്. ഭാര്യ ജീന വിജയത്തിന്റെ പരാതിയില്‍ വെള്ളറട പോലീസ് കേസെടുത്തു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0471 224 20 23, 9497987028. എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് വെള്ളറട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബുക്കുറപ്പ് അറിയിച്ചു.

Related Articles

Back to top button