ഭക്ഷ്യവിഷബാധ..ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം…
ഒരു കുടുംബത്തിലെ നാലുപേർ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു.വ്യാഴാഴ്ച രാത്രി ചപ്പാത്തിയും കറിയും കഴിച്ചതിനെത്തുടർന്ന് അവശരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ ചികിത്സയിലിരിക്കെയാണ് മരിച്ചത്.റെയ്ചൂർ ജില്ലയിലെ കല്ലൂർ ഗ്രാമത്തിൽ ഭീമണ്ണ (60), ഭാര്യ എറമ്മ (57), മകൻ മല്ലേശ് (21), മകൾ പാർവതി (19) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൾ മല്ലമ്മയെ (23) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.