ബ്രേക്കിട്ട് സ്വര്‍ണവില..താല്പര്യമുള്ളവർക്ക് ഇതാണാവസരം…
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു.രണ്ടാഴ്ചയ്ക്കിടെ 2900 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് സ്വർണ വില താഴുന്നത്.ഒരു പവന് സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞ് 53,440 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 6680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്.