ബ്രിട്ടൻ അധികാര മാറ്റത്തിലേക്ക്..സുനക്കിന് തിരിച്ചടി..തുടക്കം മുതൽ മുന്നേറി ലേബർ പാർട്ടി….
ബ്രിട്ടനിൽ ലേബർ പാർട്ടി വീണ്ടും അധികാരത്തിലേക്കെന്ന സൂചനകൾ നൽകി ആദ്യ ഫലങ്ങൾ. ഫലം പുറത്തു വന്ന 101 സീറ്റിൽ 85 ലും ലേബർ പാർട്ടിക്ക് മുന്നേറ്റം.ഋഷി സുനകിന്‍റെ കൺസർവേറ്റീവ് പാര്‍ട്ടിയുടെ സിറ്റിങ് സീറ്റുകളിലും ലേബർ പാർട്ടിയാണ് വിജയിച്ചിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണം അവസാനിപ്പിച്ച് ലേബർ പാർട്ടി അധികാരത്തിലെത്തുമെന്നാണ് അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്. ഇതോടെ ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും.