ബ്രിട്ടീഷ് പൗരനുമായി 12 വർഷത്തെ പ്രണയ ബന്ധം ഒടുവിൽ വേർപിരിയേണ്ടി വന്നു നടി ദിവ്യ പിള്ള….

തൻ്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും വെളിപ്പെടുത്തി നടി ദിവ്യ പിള്ള. ഒരു ബ്രിട്ടീഷ് പൗരനുമായി താൻ 12 വർഷത്തോളം പ്രണയത്തിൽ ആയിരുന്നുവെന്നും അയാളെ വിവാഹം ചെയ്തിരുന്നുവെന്നുമാണ് ദിവ്യ പിള്ള തുറന്നു പറഞ്ഞു. താരത്തിൻ്റെ വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായതോടെയാണ് ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി സംസാരിച്ചത്.
ഇറാഖി വംശജനായ ഒരു ബ്രിട്ടിഷ് പൗരനുമായി 12 വർഷമായി റിലേഷൻഷിപ്പിൽ ആയിരുന്നു. മൂകാംബികയിൽ വച്ച് ഞങ്ങൾ വിവാഹിതരായി. എൻ്റെ മാതാപിതാക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. നിർഭാഗ്യവശാൽ ഞങ്ങൾക്കു പിരിയേണ്ടി വന്നു. ക്ഷേത്രത്തിൽ വച്ചു നടന്ന ചടങ്ങ് ഞങ്ങൾ രജിസ്റ്റർ ചെയ്തിരുന്നില്ല.

ഞങ്ങൾ രണ്ട് പേരും രണ്ട് രാജ്യങ്ങളിലെ പൗരന്മാരായതിനാൽ ചില നിയമപ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതു ശരിയാക്കിയെടുക്കുന്നതിന് മുമ്പ് തന്നെ ഞങ്ങൾ പിരിഞ്ഞു. ഞാൻ ജീവിതത്തിൽ നിന്ന് ആഗ്രഹിക്കുന്നതും, അദ്ദേഹം ജീവിതത്തിൽ നിന്ന് ആഗ്രഹിക്കുന്നതും തമ്മിൽ ഒത്തുപോകാൻ പറ്റില്ലെന്നു മനസിലായപ്പോൾ പിരിയുകയായിരുന്നു.
നിയമപരമായി രജിസ്റ്റർ ചെയ്യാതിരുന്നതിനാൽ വിവാഹമോചനത്തിൻ്റെ നൂലാമാലകൾ ഉണ്ടായിരുന്നില്ല. നിങ്ങൾ വിവാഹിതയാണോ എന്ന ചോദ്യത്തിന് അതുകൊണ്ടുതന്നെ എന്ത് ഉത്തരം നൽകണമെന്ന് എനിക്ക് ആശയക്കുഴപ്പമാണ്. ചുരുക്കത്തിൽ ഞാൻ ദീർഘകാലമായി ഒരു ബന്ധത്തിലായിരുന്നു. അത് അവസാനിച്ചു.
ഞാൻ ഇപ്പോൾ മറ്റൊരാളുമായി ഡേറ്റിംഗിലാണ്. അക്കാര്യം പങ്കുവയ്ക്കാൻ ഞാൻ മാനസികമായി ഒരുങ്ങുന്നതു വരെ രഹസ്യമാക്കി വയ്ക്കാനാണ് തീരുമാനം. അതിനെ കുറിച്ച് സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ല. സമയമാകുമ്പോൾ ഉറപ്പായും പറയും. അല്ലാതെ, ഡേറ്റിങ് ചെയ്യുന്നില്ലെന്ന് കള്ളം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല” എന്നാണ് ദിവ്യ പിള്ള പറയുന്നത്.

Related Articles

Back to top button