ബ്രഹ്മപുരം പ്ലാന്റ്…ഫയർ ആൻഡ് സേഫ്ടി ഓഡിറ്റ് നിർദ്ദേശിക്കണം….

കൊച്ചി : ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിൽ ഫയർ ആൻഡ് സേഫ്ടി ഓഡിറ്റ് നിർദ്ദേശിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്. കഴിഞ്ഞവർഷത്തേതിന് സമാനമായ ദുരന്തം ആവർത്തിക്കാതിരിക്കാൻ ഹൈക്കോടതി ഇടപെടണമെന്നും ആവശ്യം. വിഷയം നാളെ ഹൈക്കോടതി പരിഗണിക്കും.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ നിലവിലെ അഗ്നിരക്ഷാ സംവിധാനത്തിൽ അമിക്കസ് ക്യൂറിയ്ക്ക് പൂർണ തൃപ്തിയില്ല. അമിക്കസ് ക്യൂറിമാരായ ടി.വി. വിനു, പൂജ മേനോൻ, എസ്. വിഷ്ണു എന്നിവരാണ് റിപ്പോർട്ട് നൽകിയത്.

പ്ലാന്റിലെ പലയിടങ്ങളിലും ചെറിയ തീപിടുത്തങ്ങൾ ഉണ്ടാകുന്നുണ്ട് ഇത് തുടക്കത്തില്ലേ തടയണം. ഇതിനായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം. ബിഎസ്എഫ് പ്ലാന്റ് സജ്ജമാകുന്നത് വരെ ദ്രവമാലിന്യങ്ങൾ സംസ്‌കരിക്കാൻ കൊച്ചി കോർപറേഷൻ ബദൽ സംവിധാനം ഒരുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

വിഷയം നാളെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുടെ ബെഞ്ച് പരിഗണിക്കും.

Related Articles

Back to top button