ബ്രഡും ബിസ്‌കറ്റും ആരോഗ്യത്തിന് ഹാനീകരം !!!!!
തിരുവനന്തപുരം : ബ്രഡും ബിസ്‌കറ്റും ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നവര്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. ഇവ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് പുതിയ പഠനം തെളിയിച്ചിരിക്കുന്നത്. മദ്യപാനത്തെ തുടര്‍ന്നല്ലാതെ ലിവര്‍ സിറോസിസ് അഥവാ കരള്‍വീക്കം ഉണ്ടാകുന്നതിന് പ്രധാന കാരണം ഈ ഭക്ഷണരീതിയാണെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്.
ഗുരുതരമായ രീതിയില്‍ ഈ രോഗം കരളിനെ ബാധിച്ചു കഴിഞ്ഞാല്‍ ചികിത്സയിലൂടെ ഭേദപ്പെടുത്താന്‍ പോലും കഴിയില്ല. അതിനാല്‍, രോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍ തന്നെ കണ്ടെത്തി ചികിത്സ തേടേണ്ടത് ആവശ്യമാണ്. ഗുരുതരമായ കരള്‍ രോഗങ്ങള്‍ വരാതിരിക്കാന്‍ ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ടതാണെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. ഇത്തരത്തില്‍ കരള്‍ രോഗങ്ങള്‍ വരുത്തുന്ന നാല് ഭക്ഷണങ്ങള്‍ ഇവയാണ്…
മദ്യം- മദ്യപാനശീലമുള്ളവരില്‍ കരള്‍ സംബന്ധമായ ചെറിയ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങിയാല്‍ തന്നെ അത് ഉപേക്ഷിക്കേണ്ടതാണ്. അല്ലെങ്കില്‍ കരള്‍ വീക്കം ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
പാക്കേജ്ഡ് ഫുഡ്- പാക്കറ്റില്‍ ലഭിക്കുന്ന ഭക്ഷണങ്ങളില്‍ സോഡിയത്തിന്റെ അളവ് കൂടുതലായിരിക്കും. കൂടാതെ പ്രിസര്‍വേറ്റീവ്‌സും ചേര്‍ത്തിട്ടുണ്ടായിരിക്കും. ഇത് ഗുരുതരമായ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നു.
സോഡിയം- കരള്‍ സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ ആദ്യം തന്നെ നിയന്ത്രിക്കേണ്ട ഒന്നാണ് സോഡിയം അഥവാ ഉപ്പ്. വീട്ടില്‍ തന്നെ തയാറാക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം.
ബേക്ക്ഡ് ഫുഡ്- ബേക്ക് ചെയ്‌തെടുക്കുന്ന ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് കരളിന് നല്ലതല്ല. അതിനാല്‍ തന്നെ ബ്രഡും ബിസ്‌കറ്റും ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.