‘ബോംബ്’ പൊട്ടിക്കാനായി അൻവർ എത്തി..വന്‍ ജനാവലിക്ക് നടുവിലൂടെ..മുദ്രാവാക്യം വിളിച്ച് സ്വീകരിച്ച് ആൾക്കൂട്ടം…
സിപിഐഎം ബന്ധം ഉപേക്ഷിച്ച പി വി അന്‍വര്‍ എംഎല്‍എ വിളിച്ച പൊതുസമ്മേളനത്തില്‍ വന്‍ ജനാവലി. നിലമ്പൂര്‍ ചന്തക്കുന്നിലെ യോഗത്തിന് വിവിധ ജില്ലകളില്‍ നിന്നും ആയിരക്കണക്കിന് ആളുകളാണ് എത്തിയത്.രാഷ്ട്രീയ വിശദീകരണ യോഗത്തിന് എത്തിയ അന്‍വറിനെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ജനാവലി സ്വീകരിച്ചത്. പാര്‍ട്ടിഭേദമന്യേ പ്രവര്‍ത്തകര്‍ യോഗത്തിന് എത്തിയിട്ടുണ്ട്. യോഗത്തില്‍ അന്‍വര്‍ എന്ത് പറയും എന്നാണ് കേരളം ഉറ്റുനോക്കുന്നത്.സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിന് എതിരെയുള്ള തെളിവുകള്‍ പൊതുസമ്മേളനത്തില്‍ പുറത്തുവിടുമെന്ന് അന്‍വര്‍ നേരുത്തെ അറിയിച്ചിരുന്നു. പൊതുസമ്മേളനത്തിന് പൊലീസ് വന്‍സുരക്ഷ ഒരുക്കിയിട്ടുണ്ട്.