ബോംബ് നിർമാണത്തിനിടെ സ്ഫോടനം..18കാരന് ദാരുണാന്ത്യം…
ബോംബ് നിർമ്മാണത്തിനിടയുണ്ടായ സ്ഫോടനത്തിൽ 18 കാരൻ കൊല്ലപ്പെട്ടു.ഒപ്പം ഉണ്ടായിരുന്ന പിതാവിന് ഗുരുതര പരിക്കേറ്റു .ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കർണാടകയിലെ ദോഡ്ടന്നയിൽ ആണ് സംഭവം നടന്നത്.കാട്ടുപന്നിയെ വേട്ടയാടനായി നാടൻ ബോംബ് നിർമ്മിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത് എന്നാണ് നിഗമനം.പോലീസ് സംഭവം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.