പൊലീസിനെ ആക്രമിക്കാൻ ബോംബ് നിർമാണം..പിന്നാലെ പൊട്ടിത്തെറി..17കാരന്റെ കൈ അറ്റു…
തിരുവനന്തപുരം മണ്ണന്തല മുക്കോലയിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയിൽ യുവാവിൻെറ രണ്ട് കൈപ്പത്തിയും തകർന്നു .17 കാരനായ അനിരുദ്ധിന്റെ കൈപ്പത്തികളാണ് തകർന്നത് .അനിരുദ്ധിനെതിരെ അനധികൃത ബോംബ്നിർമ്മാണത്തിന് മുമ്പും കേസുണ്ട്. ആളൊഴിഞ്ഞ സ്ഥലത്ത് വച്ചാണ് ഇവർ ബോംബുകള്‍ നിർമ്മിച്ചത്. ബോംബുണ്ടാക്കിയത് പൊലീസിനെ ആക്രമിക്കാനാണെന്നാണ് വിവരം .
പരുക്കേറ്റ ആളുകൾക്കെതിരെ വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ മോഷണക്കേസുണ്ടായിരുന്നു. തുടർനടപടിയെന്നോണം പൊലീസ് ഇന്നലെ ഇവരുടെ വീടുകളിൽ അന്വേഷണം നടത്തി. ഇതിന്റെ വൈരാഗ്യത്തിൽ പോലീസിനെ ആക്രമിക്കാനാണ് ഇവർ നാടൻ ബോംബ് നിർമ്മിച്ചതെന്ന് മണ്ണന്തല പൊലീസ് പറഞ്ഞു.വിജനമായ സ്ഥലത്തു വെച്ച് നാടൻ ബോംബ് നിർമ്മിക്കുമ്പോഴായിരുന്നു അപകടം നടന്നത്. പൊട്ടിയത് മാരക ശേഷിയുള്ള അമിട്ടാണെന്ന് പൊലീസ് അറിയിച്ചു .അനിരുദ്ധന് ഒപ്പമുണ്ടായിരുന്ന മൂന്നു പേർക്കും പരിക്കേറ്റു. അനിരുദ്ധന്റെ സഹോദരൻ അഖിലേഷിൻെറ കാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവർക്കൊപ്പമുണ്ടായിരുന്ന കിരണ്‍, ശരത് എന്നിവർക്കും പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.പരുക്കേറ്റ എല്ലാവര്ക്കും ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നും പോലീസ് വ്യക്തമാക്കി .