ബൈജൂസിനെ പാപ്പരായി പ്രഖ്യാപിക്കും..നടപടികൾ ആരംഭിച്ചു…
എജ്യൂടെക് കമ്പനിയായ ബൈജൂസിനെ പാപ്പർ കമ്പനിയായി പ്രഖ്യാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായി റിപ്പോർട്ട്.ബെംഗളുരുവിലെ ദേശീയ കമ്പനി കാര്യ ട്രൈബ്യൂണലാണ് ബൈജൂസ് കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാന്‍ ഉത്തരവിട്ടത്. ദേശീയ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ ബൈജൂസ് 158 കോടി രൂപ തരാനുണ്ടെന്ന് കാണിച്ച് ബിസിസിഐ നൽകിയ ഹർജിയിലാണ് ഉത്തരവ്.ബൈജൂസിന്‍റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടികൾക്കും കോടതി പ്രതിനിധിയെ നിയമിച്ചു.
ബൈജൂസിലെ നിക്ഷേപകരോടും ജീവനക്കാരോടും കിട്ടാനുള്ള പണത്തിന്റെ ക്ലെയിമുകള്‍ നല്‍കാന്‍ ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കി. അതേസമയം ട്രൈബ്യൂണല്‍ ഉത്തരവ് മേല്‍ക്കോടതിയില്‍ നേരിടുമെന്ന് ബൈജു രവീന്ദ്രന്‍ പ്രതികരിച്ചു . എന്നാല്‍ മേല്‍ക്കോടതികളില്‍ നിന്നും ബൈജുവിന് അനുകൂല ഉത്തരവ് ലഭിക്കാന്‍ സാധ്യത കുറവാണെന്നാണ് മാനേജ്‌മെന്റ് നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.