ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ.
അമ്പലപ്പുഴ: ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ.
ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് 21 വാർഡിൽ പള്ളിവെളി വീട്ടിൽ ജാഫർ മകൻ ഫൈസൽ ( അണ്ണാച്ചി ഫൈസൽ 49) നെ ആണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കെ.എസ.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപം പാർക്ക് ചെയ്തിരുന്ന 20000 രൂപ വില വരുന്ന കെ.എൽ.30-5551 എന്ന രജിസ്റ്റർ നമ്പരിലുളള ഹീറോ ഹോണ്ട സ്പ്ലെണ്ടർ മോട്ടോർ സൈക്കിൾ മോഷ്ടിച്ച കേസിൽ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐ.എസ്.എച്ച്.ഒ ടോംസൺ കെ.പിയുടെ നേതൃത്വത്തില്‍ എസ്.ഐ അജ്മൽ ഹുസ്സൈൻ, എസ്.പി.സി.ഒ ഷാൻകുമാർ, എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




