ബൈക്ക് കാറിലിടിച്ച് അപകടം..ആലപ്പുഴ സ്വദേശിയായ കോളേജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം…
കൊല്ലത്ത് ബൈക്ക് കാറിലിടിച്ച് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. ആലപ്പുഴ മുഹമ്മ സ്വദേശി വിവേക് കൃഷ്ണ (19) ആണ് മരിച്ചത്. സുഹൃത്ത് കൊല്ലം പുന്നത്തല സ്വദേശി വിരാജിന് ഗുരുതര പരിക്കേറ്റു. ഇരുവരും കൊല്ലം ടികെഎം എഞ്ചിനിയറിങ് കോളേജ് വിദ്യാര്‍ത്ഥികളാണ്. കൊല്ലം ഫാത്തിമ മാതാ കോളേജിന് മുന്നിലായിരുന്നു അപകടം സംഭവിച്ചത്.