ബൈക്ക് ഓട്ടോയിൽ തട്ടിയതിനെ ചൊല്ലി തർക്കം…വെട്ടിലും കല്ലേറിലും 10 പേർക്ക് പരിക്ക്…..

പാലക്കാട് കല്ലേക്കാട് മേട്ടുപ്പാറയിൽ വെട്ടിലും ഏറിലും പത്ത് പേർക്ക് പരുക്കേറ്റു. ഓട്ടോ നിർത്തിയിടുന്നതിനെച്ചൊല്ലിയാണ് സംഘർഷം ഉണ്ടായത്. മേട്ടുപ്പാറ സ്വദേശി കുമാരൻ, മകൻ കാർത്തി, കുമാരൻ്റെ സഹോദരൻ നടരാജൻ, ഭാര്യ സെൽവി മക്കളായ ജീവൻ, ജിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത്. കഴുത്തിൽ വെട്ടേറ്റ കുമാരനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
തിരിച്ചുള്ള കല്ലേറിൽ സമീപ വീട്ടുകാരായ രമേഷ്, രതീഷ്, പിതാവ് സുബ്രഹ്മണ്യൻ, സഹോദരി തങ്കം എന്നിവർക്കും സംഘർഷത്തില്‍ പരുക്കേറ്റു. മേട്ടുപ്പാറ സ്വദേശി ജിഷ്ണുവിൻ്റെ സുഹൃത്തിൻ്റെ ബൈക്ക് പ്രദേശവാസിയുടെ ഓട്ടോയിൽ തട്ടിയതാണ് തർക്കത്തിന് കാരണം. രതീഷും, രമേഷും ചേർന്നാണ് വീട് കയറി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വാഹനം നിർത്തിയതിലെ തർക്കമാണ് അക്രമത്തിന് കാരണമായത്.

Related Articles

Back to top button