ബൈക്ക് ഇടിച്ച് തെറിപ്പിച്ച് അജ്ഞാത വാഹനം..യുവാവിന് ദാരുണാന്ത്യം..വാഹനം നിര്‍ത്താതെ പോയി…
ദേശീയപാതയിൽ വടക്കഞ്ചേരി മേൽപാലത്തിൽ ബൈക്കിൽ അജ്ഞാത വാഹനം ഇടിച്ച്, ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.ധോണി ഉമ്മിണി പഴമ്പുള്ളി വീട്ടില്‍ ബി അനില്‍കുമാറാണ് (24) മരിച്ചത്.വെള്ളിയാഴ്ച പുലര്‍ച്ചെ 1:45 ന് അനിലിന്റെ ബൈക്ക് അതേ ദിശയില്‍ സഞ്ചരിച്ച വാഹനവുമായി ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. തൃശൂരില്‍ സുഹൃത്തിനെ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അനില്‍കുമാര്‍. ഇടിയുടെ ശക്തിയില്‍ അനില്‍ റോഡിലേക്ക് തെറിച്ചു വീണു. പിന്നാലെ വന്ന യാത്രക്കാര്‍ വിവരമറിയിച്ചതനുസരിച്ച് വടക്കാഞ്ചേരി പൊലീസും ഹൈവേ പൊലീസും സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
വടക്കഞ്ചേരി പൊലീസ് കേസെടുത്തു. ഇടിച്ച വാഹനം കണ്ടെത്താന്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.