ബൈക്ക് ഇടിച്ചു… ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു…
അമ്പലപ്പുഴ:
ബൈക്ക് ഇടിച്ചു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ ലക്ഷ്മി വിലാസത്തിൽ ശ്രീലത (59) ആണ് മരിച്ചത്. ദേശീയപാതയിൽ തൂക്കുകുളം ജംഗ്ഷന് സമീപം നടന്നു പോകുമ്പോൾ ആയിരുന്നു അപകടം. തുടർന്ന് ചികിത്സയിൽ കഴിയവേ ഇന്ന് പുലർച്ചെ മരിച്ചു. സഞ്ചയനം ബുധനാഴ്ച്ച രാവിലെ 9ന്. ഭർത്താവ്: ഉണ്ണികൃഷ്ണൻ നായർ. മക്കൾ: രാജലക്ഷ്മി, രാജീവ് ഉണ്ണികൃഷ്ണൻ. മരുമകൻ: ബിജേഷ്.