ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം..യുവാവ് മരിച്ചു…
കാഞ്ഞാണി പുത്തൻകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പുത്തൻകുളം സ്വദേശി നെടുന്തേടത്ത് വീട്ടിൽ വേണുവിന്റെ മകൻ വിഷ്ണു(27)ആണ് മരിച്ചത്.അപകടത്തിൽ ഗുരുതര പരിക്കേറ്റ പൂവശ്ശേരി വീട്ടിൽ ആദർശിനെ(20) തൃശ്ശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇന്നലെ അർദ്ധരാത്രിയോടെയാണ് അപകടം ഉണ്ടായത്