ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം.. യുവാവ്…

കോഴിക്കോട്: പൂവാട്ടുപറമ്പിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മുക്കം മണാശ്ശേരി മഠത്തിൽ തൊടികയിൽ അംബുജാക്ഷന്റെ മകൻ ഷാലിൻ (30) ആണ് മരിച്ചത്. അപകടത്തിൽ കുറ്റിക്കടവ് സ്വദേശി സനീഷിനു പരുക്കേറ്റു. ഇന്നലെ അർധരാത്രിയോടെയാണ് അപകടം ഉണ്ടായത്. പരുക്കേറ്റ ഇരുവരെയും നാട്ടുകാരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ ഷാലിൻ ഇന്നു രാവിലെ മരണത്തിനു കീഴടങ്ങുകയായിരുന്നു. സനീഷിന്റെ പരുക്ക് സാരമല്ലാത്തതിനാൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

Related Articles

Back to top button