ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം.. 2 പേർക്ക് ഗുരുതര പരിക്ക്…
തിരുവനന്തപുരം: പാറശാലയിലെ പരശുവയ്ക്കലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്നും കളിയിക്കാവിളയ്ക്ക് വരുകയായിരുന്ന ബൈക്കും, പാറശ്ശാലയിൽ നിന്നും നെയ്യാറ്റിൻകരയിലേക്ക് പോകുകയായിരുന്ന ബൈക്കുമായി കൂട്ടിയിച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ റോഡിന്റെ മധ്യ ഭാഗത്തേക്ക് കയറിയപ്പോൾ എതിരെ വന്ന ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു ബൈക്കിൽ ഇടിച്ച് കയറുകയായിരുന്നു. പരിക്കേറ്റ രണ്ടുപേരെയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പാറശ്ശാല പൊലീസ് സ്ഥലത്തെത്തി.