ബൈക്കിൽ കാറിടിച്ച് യുവാക്കൾ മരിച്ചു… ജിജിക്ക് നഷ്ടമായത് സഹോദരനേയും ഭർത്താവിനേയും
ബൈക്കിൽ കാറിടിച്ച് യുവാക്കൾ മരിച്ചു… ജിജിക്ക് നഷ്ടമായത് സഹോദരനേയും ഭർത്താവിനേയും
മാവേലിക്കര: ബൈക്കിൽ കാറിടിച്ച് യുവാക്കൾ മരിച്ചു. പല്ലാരിമംഗലം സോപാനത്തിൽ സോമരാജന്റെ മകൻ ജിതിൻ രാജ് (സുധി-32), സഹോദരിയുടെ ഭർത്താവ് ഓലകെട്ടിയമ്പലം പൊന്നേഴ മുകേഷ് ഭവനത്തിൽ മുരളിയുടെ മകൻ മുകേഷ് മുരളി (34) എന്നിവരാണ് മരിച്ചത്. കായംകുളം ഭാഗത്ത് നിന്ന് പല്ലാരിമംഗലത്തേക്ക് വരികയായിരുന്നു. വാഹനത്തെ മറികടക്കുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു. രാത്രി 8 മണിയോടെ ഓലകെട്ടിയമ്പലം നിർമ്മാല്യം ഓഡിറ്റോറിയത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം. സുധിയുടെ മാതാവ് – സുഷമ കുമാരി. മുകേഷിന്റെ ഭാര്യ – ജിജി രാജ്. മകൾ- മാളവിക. മൃതദേഹം കായംകുളം ഗവ.ആശുപത്രി മോർച്ചറിയിൽ.