ബൈക്കിൽ കാത്തിരുന്നു… തൂത്തുവാരുന്ന സ്ത്രീയുടെ….

കായംകുളം: സെന്റ് മേരിസ് സ്കൂളിന് സമീപം ജിംനേഷ്യത്തിന് മുൻവശത്ത് മുറ്റം തൂത്തുവാരി നിന്ന 54കാരിയായ നേപ്പാൾ സ്വദേശി ഹരികലയുടെ സ്വർണ്ണമാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചു കൊണ്ട് പോയി. പത്ത് ഗ്രാം തൂക്കം വരുന്ന സർണ്ണ മാലയാണ് രണ്ടംഗ സംഘം പൊട്ടിച്ചു കൊണ്ടു കടന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. രണ്ടു പേർ സംശയകരമായ സാഹചര്യത്തിൽ ജിംനേഷ്യത്തിനു മുന്നിൽ ബൈക്കിൽ നിൽക്കുന്നത് സ്ത്രീ കാണുന്നുണ്ടായിരുന്നു. എന്നാൽ ജോലിയിൽ ശ്രദ്ധ മാറിയപ്പോൾ ബൈക്കിനു പിന്നിൽ ഇരുന്നയാൾ മാല പൊട്ടിച്ചെടുത്തു. പിന്നീട് ഇവര്‍ ബൈക്ക് ഓടിച്ചു കടന്നുകളയുകയായിരുന്നു. സമീപത്തെ സി സി ടി വി ക്യാമറകൾ പരിശോധിച്ച് കായംകുളം പോലീസ് അന്വേഷണം നടത്തി വരികയാണ്.

Related Articles

Back to top button