ബൈക്കില്‍ കറങ്ങി മാല മോഷണം..പ്രതികളുമായി തെളിവെടുപ്പ് നടത്തി…
ബൈക്കില്‍ കറങ്ങി മാല മോഷണം നടത്തിയ പ്രതികളുമായി തെളിവെടുപ്പ് നടത്തി.കുന്നത്തുകാല്‍ മാണിനാട് ബിനു ഭവനില്‍ ബേബി (76) യുടെ മാല പൊട്ടിച്ച കേസിലാണ് മോഷ്ടാക്കളായ മൂന്നംഗ സംഘത്തെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ബൈക്ക് ഓടിച്ച പ്രാവച്ചമ്പലം കോണ്‍വെന്റ് റോഡില്‍ ബിന്ദു ഭവനില്‍ ശരത്ത് (25), ചുള്ളിയോട് സിന്ധു ഭവനില്‍ അമല്‍രാജ് (22), ബൈക്കിന്റെ പുറകിലിരുന്ന് മാല പൊട്ടിച്ച വെള്ളറട വടക്കോട്ട് വിളവൂര്‍ കോണം വീട്ടില്‍ ശക്തിവേല്‍ (22) എന്നിവരെ സംഭവ സ്ഥലത്തെത്തിച്ചാണ് വിശദമായ തെളിവെടുപ്പ് നടത്തിയത്. മാല പൊട്ടിച്ചെടുക്കുന്നതിന് പ്രത്യേകം പരിശീലനം നേടിയ സംഘത്തില്‍ പെട്ടവരാണ് പിടിയിലായ മൂന്നുപേരും. കവര്‍ച്ച നടത്തിയ ആഭരണം ബാലരാമപുരത്തെ മുത്തൂറ്റ് ബാങ്കില്‍ പണയം വച്ചിരിന്നു. പോലീസ് സംഘം സ്വര്‍ണം വീണ്ടെടുത്തിട്ടുണ്ട്.