ബൈക്കിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കൊല്ലത്ത് ദമ്പതികൾക്ക് ക്രൂര മർദ്ദനം…
ബൈക്കിനു സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ദമ്പതികൾക്ക് ക്രൂരമർദനം.കൊല്ലം ഇടമുളയ്ക്കലിലാണ് സംഭവം .വീട് നിർമാണം നടക്കുന്ന സ്ഥലത്തേക്കു വാഹനത്തിൽ വെള്ളവുമായി എത്തിയ ദമ്പതികളെയാണ് രണ്ടംഗ സംഘം മർദിച്ചത്.വെള്ളവുമായി എത്തിയ വാഹനം റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.ഈ സമയം ഇതുവഴി ബൈക്കിൽ വന്ന തുമ്പിക്കുന്ന് സ്വദേശി ഷാനവാസും റിയാസും ബൈക്കിന് പോകാൻ സ്ഥലമില്ലെന്ന് പറഞ്ഞ് ദമ്പതികളുമായി തർക്കത്തിലാകുകയും വലിയ തടിക്കഷ്ണം ഉപയോഗിച്ച് ഇവരെ മർദിക്കുകയുമായിരുന്നു .
മർദനം തടയാനെത്തിയ പനച്ചിവിള സ്വദേശി അനി എന്നയാൾക്കും മർദനമേറ്റിട്ടുണ്ട്.അതേസമയം പ്രതികളിൽ ഒരാളായ ഷാനവാസ് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. രണ്ടുപേർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും നാട്ടുകാർ പറഞ്ഞു.സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ പോലീസ് ഇവർക്കെതിരെ കേസെടുത്തു.