ബെൽറ്റു കൊണ്ട് അടിച്ചു,കഴുത്തിൽ കേബിളിട്ട് മുറുക്കി..പന്തീരങ്കാവിൽ നവവധു നേരിട്ടത് ക്രൂര പീഡനം..കാരണം സ്ത്രീധനം…

പന്തീരങ്കാവിൽ വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ബന്ധം വേർപിരിഞ്ഞ സംഭവത്തിൽ നവവധു നേരിട്ടത് ക്രൂര പീഡനമെന്ന് വെളിപ്പെടുത്തൽ.കഴുത്തിൽ കേബിളിട്ട് മുറുക്കുകയും ബെൽറ്റു കൊണ്ട് അടിക്കുകയും തലയിലും മുതുകിലും ഇടിക്കുകയും ചുണ്ടു മുറിക്കുകയും ചെയ്‌തെന്ന് വധുവിന്റെ അച്ഛൻ.സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞാണ് മർദിച്ചതെന്നാണ് മകൾ പറഞ്ഞതെന്നും പിതാവ് പറഞ്ഞു.പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസ് അവഗണിച്ചെന്നും ആറു മണിക്കൂറോളം സ്റ്റേഷനിൽ ചെലവഴിച്ചെന്നും പിതാവ് പറഞ്ഞു.

സംഭവത്തിൽ യുവതിയുടെ പരാതിയിൽ പന്തീരങ്കാവ് തെക്കേ വള്ളിക്കുന്ന് സ്നേഹതീരത്തിൽ രാഹുൽ പി.ഗോപാലി(29)നെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തു.അടുക്കള കാണൽ ചടങ്ങിനു വേണ്ടി കുടുംബസമേതം ചെറുക്കന്റെ വീട്ടിൽ എത്തിയപ്പോളാണ് വിവരം അറിഞ്ഞത്.മകൾ വളരെ ക്ഷീണിച്ചായിരുന്നു ഉണ്ടായിരുന്നത് .അവളുടെ നെറ്റി മുഴച്ചിരിപ്പുണ്ടായിരുന്നു. എന്തു പറ്റിയെന്ന് ചോദിച്ചപ്പോൾ കുളിമുറിയിൽ വീണതാണെന്ന് പറഞ്ഞു .കൂടുതൽ ചോദിച്ചപ്പോളാണ് മർദ്ധനവിവരം മകൾ പറഞ്ഞതെന്നും പിതാവ് പറഞ്ഞു.

രാഹുൽ കൈ മുഷ്ടി ചുരുട്ടി ഇടിച്ച മുഴയായിരുന്നു മകളുടെ നെറ്റിയിൽ കണ്ടത്. തലയുടെ പല ഭാഗത്തും അത്തരത്തിൽ മുഴയുണ്ടായിരുന്നു.മകൾ രക്ഷപെടാൻ ശ്രമിച്ചപ്പോൾ ബെൽറ്റുകൊണ്ടും അടിച്ചു.തുടർന്ന് ബോധം പോയ മകളെ അവർ ആശുപത്രിയിൽ കൊണ്ടുപോയതായും പിതാവ് പറഞ്ഞു.

Related Articles

Back to top button