ബെല്ലാരിയിൽ വൻ സ്വർണ,പണ വേട്ട… പൊലീസ് പരിശോധന ശക്തം…
ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടക പൊലീസ് നടത്തിയ പരിശോധനയില്‍ വൻ സ്വർണ പണ വേട്ട.പരിശോധനയില്‍ കണക്കില്‍ പെട്ടാത്ത സ്വര്‍ണ്ണവും പണവും പിടികൂടി. 5.6 കോടിയും 106 കിലോ ആഭരണങ്ങളുമാണ് പൊലീസ് പിടിച്ചെടുത്തത്. ഇതിനുപുമെ 103 കിലോ വെള്ളി ആഭരണങ്ങള്‍, 68 വെള്ളി ബാറുകള്‍ എന്നിവയും പിടിച്ചെടുത്തു.കാംബാലി ബസാർ എന്നയിടത്തുള്ള സ്വർണ വ്യാപാരിയായ നരേഷ് സോണി എന്നയാളുടെ വീട്ടിൽ ആണ് റെയ്ഡ് നടത്തിയത്. എന്തിന് വേണ്ടി സൂക്ഷിച്ച പണമാണെന്ന് വ്യക്തമാക്കാനോ കണക്ക് കാണിക്കാനോ ഇയാൾക്ക് കഴിഞ്ഞിട്ടില്ല. സംഭവത്തിൽ ജ്വല്ലറി ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. പ്രതിക്ക് ഹവാല ബന്ധത്തിന് സാധ്യതയുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ആദായനികുതി വകുപ്പിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.