ബീച്ചിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണം
സംസ്ഥാനത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാല മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ബീച്ചിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും കടലാക്രമണ മേഖലയിൽ നിന്ന് മത്സ്യത്തൊഴിലാളികൾ മാറി താമസിക്കണം എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.