ബി.ജെ.പി സ്ഥാനാർത്ഥി പിൻമാറി..

പശ്ചിമ ബം​ഗാളിലെ ബി.ജെ.പി സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി. അസൻസോൾ മണ്ഡലത്തിൽ മത്സരിക്കാനിരുന്ന പ്രമുഖ ഭോജ്പുരി ​ഗായകൻ പവൻ സിം​ഗാണ് ചില കാരണങ്ങളാൽ മത്സരിക്കുന്നില്ലെന്ന് അറിയിച്ചത്. തൃണമൂൽ കോൺ​ഗ്രസ് നേതാവ് ശത്രുഘ്നൻ സിൻഹയാണ് മണ്ഡലത്തിലെ നിലവിലെ എം.പി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ പവൻ സിം​ഗ് നേരത്തെ നടത്തിയ പ്രസ്താവനകൾ വലിയ ചർച്ചയായിരുന്നു. അതേസമയം പിൻമാറ്റത്തെ തൃണമൂൽ കോൺ​ഗ്രസ് പരിഹസിച്ചു. പശ്ചിമബം​ഗാളിലെ ജനങ്ങളുടെ ശക്തിയുടെ ഫലമാണിതെന്ന് അഭിഷേക് ബാനർജി ട്വീറ്റ് ചെയ്തു.

Related Articles

Back to top button