ബിൽ​ഗേറ്റ്സ്-നരേന്ദ്രമോദി കൂടിക്കാഴ്ചയുടെ ടീസർ വൈറൽ…

പ്രധാനമന്ത്രി നരേന്ദ്രമോദിയും മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സും തമ്മിൽ നടന്ന കൂടിക്കാഴ്ചയുടെ രസകരമായ മുഹൂർത്തങ്ങളടങ്ങിയ വീഡിയോയുടെ ടീസർ പുറത്ത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു ആ​ഗോള നേതാക്കൾ ഇരുവരും കണ്ടുമുട്ടിയത്. രണ്ട് പേരുടെയും സൗഹൃദ സംഭാഷണത്തിന്റെ വീഡിയോ നാളെ രാവിലെ 9 മണിക്കാണ് റിലീസ് ചെയ്യുക. വീഡിയോയുടെ ടീസർ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.നിർമിത ബുദ്ധി മുതൽ കാലാവസ്ഥാ വ്യതിയാനം വരെ നിരവധി വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തിരുന്നു. ഔ​ദ്യോ​ഗിക കൂടിക്കാഴ്ചയേക്കാൾ ഉപരിയായി രണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള ആശയവിനിമത്തിന് സമാനമായാണ് ഇരുനേതാക്കളും സംസാരിച്ചതെന്ന് ടീസറിൽ നിന്നും വ്യക്താണ്.ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചും വിവിധ ഡിജിറ്റൽ ടെക്നോളജികളെക്കുറിച്ചും ഇരുവരും ചർച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോബൂത്ത് എന്താണെന്ന് അദ്ദേഹം ബിൽ ​ഗേറ്റ്സിന് പരിചയപ്പെടുത്തി നൽകുന്നതും ഇതുകണ്ട് ആശ്ചര്യപ്പെടുത്തുന്ന ബിൽ ​ഗേറ്റ്സിനെയും ടീസറിൽ കാണാം.

Related Articles

Back to top button