ബിഷപ് മൂര്‍ കോളേജിൽ പൂര്‍വ വിദ്യാര്‍ഥി സംഘടനക്ക് ഓഫീസ്

മാവേലിക്കര: ബിഷപ് മൂര്‍ കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ഓഫീസ് പ്രിന്‍സിപ്പല്‍ ഡോ.ജേക്കബ് ചാണ്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ജി. മുകുന്ദന്‍ അധ്യക്ഷനായി. സെക്രട്ടറി എസ്.ജോസഫ്, ജോ.സെക്രട്ടറിമാരായ പി.കെ.തുളസീദാസ്, എസ്.ദിവ്യ, എസ്.ശരത് കുമാര്‍, വൈസ്.പ്രസിഡന്റുമാരായ സോമശേഖരന്‍ ഉണ്ണിത്താന്‍, ഷേര്‍ളി പി.ആനന്ദ്, ട്രഷറര്‍ ലിനറ്റ് ജോസഫ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.എല്‍.ഹരി ബാബു, രക്ഷാധികാരി വി.സി.ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ രഞ്ജിത് മാത്യു എബ്രഹാം, പ്രൊഫ.കോശി നൈനാന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button