ബിവറേജ് ഔട്ട്ലെറ്റിൽ മദ്യലഹരിയിൽ പൊലീസുകാരന്റെ അഴിഞ്ഞാട്ടം..മദ്യക്കുപ്പിയുമെടുത്തു ഓടാൻ ശ്രമം…

ബിവറേജ് ഔട്ട്ലെറ്റിൽ മദ്യലഹരിയിൽ പൊലീസുകാരന്റെ അതിക്രമം. പണം നൽകാതെ മദ്യക്കുപ്പിയുമായി കടന്ന് കളയാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു പൊലീസുകാരന്റെ അതിക്രമം. പട്ടിമറ്റം ബിവറേജ് ഔട്ട്ലെറ്റിൽ ആയിരുന്നു സംഭവം .സംഭവത്തിൽ പൊലീസ് ഡ്രൈവർ ഗോപിയെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു . മാനേജരായ യുവതിയെ കയറി പിടിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

Related Articles

Back to top button