ബിവറേജിൽ നിന്ന് വാങ്ങിയ മദ്യം തുറന്നപ്പോൾ ഞെട്ടിപോയി….

തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം വാങ്ങി.
എന്നാൽ മദ്യക്കുപ്പി തുറന്നപ്പോൾ ഞെട്ടി പോയി. മദ്യക്കുപ്പിക്കുള്ളില്‍ നിന്ന് ചിലന്തിയെ കണ്ടെത്തി. ബെക്കാര്‍ഡി ലെമണ്‍ ബ്രാന്‍ഡിന്റെ കുപ്പിയില്‍ നിന്നാണ് ചിലന്തിയെ കണ്ടെത്തിയത്. ചിലന്തിയെ കണ്ടതോടെ മദ്യക്കുപ്പി വാങ്ങിയ ആള്‍ തന്നെ തിരികെ ഔട്ട്‌ലെറ്റില്‍ ഏല്‍പ്പിച്ച് മറ്റൊരു ബ്രാന്‍ഡ് വാങ്ങി പോകുകയും ചെയ്തെന്ന് ജീവനക്കാർ പറഞ്ഞു. ഇയാള്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരങ്ങള്‍.ഈ ബാച്ചിൽ ഉൾപ്പെട്ട മറ്റ് മദ്യക്കുപ്പികൾ വിൽപന നടത്തുന്നതായും പരാതിയുണ്ട്.

Related Articles

Back to top button