ബിരിയാണിയിൽ പപ്പടവും മുട്ടയുമില്ലെന്നാരോപിച്ച് മർദ്ദനം..ഹോട്ടൽ ജീവനക്കാർക്ക് പരിക്ക്…
ബിരിയാണിയിൽ പപ്പടവും മുട്ടയുമില്ലെന്നാരോപിച്ച് രണ്ടംഗ സംഘം ഹോട്ടൽ ജീവനക്കാരെ ആക്രമിച്ചതായി പരാതി. തളിക്കുളം പത്താംകല്ല് ബസ് സ്റ്റോപ്പിന് സമീപമുള്ള സ്‌നേഹതീരം ഹോട്ടലിലെ ജീവനക്കാരെയാണ് ആക്രമിച്ചത്.സംഭവത്തിൽ ജീവനക്കാർ വാടാനപ്പള്ളി പൊലീസിൽ പരാതി നൽകി.ആക്രമണത്തിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ തൃപ്രയാർ യൂണിറ്റ് പ്രതിഷേധം സംഘടിപ്പിച്ചു.പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.