ബിയർ കഴിക്കുന്നവരാണോ നിങ്ങൾ….

വെള്ളവും ചായയും കഴിഞ്ഞാൽ, ജനപ്രീതിയിൽ മൂന്നാം സ്ഥാനത്തുള്ള പാനീയം ആണ് ബിയർ. ലോകത്തിലെ ഏറ്റവും പഴക്കമുള്ള പാകം ചെയ്ത പാനീയങ്ങളിൽ ഒന്നാണ് ബിയർ ഉപയോഗം ചില അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന പഠനങ്ങൾ പുറത്തു വന്നിട്ടുണ്ട്. ദഹനം മെച്ചപ്പെടുത്തുന്നത് മുതല്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നത് വരെയുള്ള കാര്യങ്ങൾക്ക് ബിയർ സഹായിക്കും.

എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ് ബിയർ. മിതമായ അളവില്‍ ബിയര്‍ കുടിക്കുന്നത് എല്ലുകളുടെ സാന്ദ്രത വര്‍ദ്ധിപ്പിക്കുമെന്നും അസ്ഥികള്‍ നേര്‍പ്പിക്കുന്ന രോഗമായ ഓസ്റ്റിയോപൊറോസിസിന്റെ സാധ്യത കുറയ്ക്കുമെന്നും നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനു ബിയർ സഹായിക്കും. ഡയബറ്റിസ് കെയര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, മിതമായ ബിയര്‍ ഉപഭോഗം മധ്യവയസ്കരിലും പ്രായമായവരിലും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറവാണെന്ന് സൂചിപ്പിക്കുന്നു.

മാനസികാരോഗ്യം മെച്ചപ്പെടുത്താനും സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവയുടെ അളവ് കുറയ്ക്കാനും ബിയറിന്റെ മിതമായ ഉപയോഗം സഹായിക്കുന്നുണ്ട്.

Back to top button