ബിപി കൂടി ആശുപത്രിയിൽ എത്തിച്ചു… ചെവിക്കകത്ത് നിന്ന് കണ്ടെത്തിയത്….
അറുപത്തിനാലുകാരിയെ ബിപി ഉയര്‍ന്നതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ നാല് ദിവസത്തോളമായി ചെവിക്കകത്ത് കടുത്ത അസ്വസ്ഥതയും എന്തോ ശബ്ദവും അനുഭവപ്പെട്ടു എന്ന പരാതിയും ഇവര്‍ ഡോക്ടര്‍മാരോട് പറഞ്ഞു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ ചെവിക്ക് അകത്ത് എട്ടുകാലിയെ കണ്ടെത്തി-. ചെവിക്കകത്തെ കനാലിലായാണ് എട്ടുകാലിയുണ്ടായിരുന്നത്. ഒരു എട്ടുകാലിയും, എട്ടുകാലിയുടെ ബാഹ്യസ്ഥികൂടവും ആണ് ചെവിക്കകത്തുണ്ടായിരുന്നത്. എന്തായാലും എട്ടുകാലിയെയും മറ്റ് അവശിഷ്ടങ്ങളും ഡോക്ടര്‍മാര്‍ ചെവിക്കകത്ത് നിന്ന് നീക്കം ചെയ്തിട്ടുണ്ട്. സ്ത്രീയുടെ ആരോഗ്യനിലയ്ക്കും മറ്റ് തകരാറുകളൊന്നുമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യുകെയില്‍ ആണ് സംഭവം.
സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിലൂടെയാണ് സംഭവം വാര്‍ത്തകളിലെല്ലാം ഇടം നേടിയത്. കാണാൻ പോലും കഴിയുന്നില്ലെന്നും, കാണുമ്പോള്‍ പേടി തോന്നുന്നുവെന്നുമെല്ലാം നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റായി കുറിച്ചിരിക്കുന്നത്.