ബിനോയ് വിശ്വത്തിന്റെ എസ്എഫ്ഐ വിമർശനങ്ങളിൽ വസ്തുതകളില്ല….എ എ റഹിം….
തിരുവനന്തപുരം: എസ്എഫ്ഐക്ക് എതിരായ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിമർശനത്തില്‍ പ്രതികരണവുമായി എ എ റഹിം എം പി. ബിനോയ് വിശ്വത്തിന്റെ വിമർശനങ്ങളിൽ വസ്തുതകളില്ലെന്നും വിമർശനങ്ങളെപ്പോഴും വസ്തുതാപരവും ക്രിയാത്മകവുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിനോയ് വിശ്വം മറ്റൊരു പാർട്ടിയുടെ സെക്രട്ടറിയാണ്. ആ തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അങ്ങനെയൊരു സ്ഥാനത്തിരുന്ന് പറയേണ്ടതാണോ അദ്ദേഹം പറഞ്ഞതെന്ന് ആത്മപരിശോധന നടത്തണമെന്നും എഎ റഹിം പറഞ്ഞു.