ബിനുവിന് ഗുരുതരമായ പ്രശ്നങ്ങളില്ല.. മഹേഷിന്റെ…
കൊച്ചി: കൊല്ലം സുധിക്കൊപ്പം അപകടത്തിൽപ്പെട്ട ബിനു അടിമാലി, മഹേഷ് എന്നിവർ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലാണ്. മഹേഷിനെ അമൃത ആശുപത്രിയിലും ബിനു അടിമാലിയെ മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
അൽപസമയം മുൻപ് ബിനുവിന്റെ സ്കാനിംഗ് ഉൾപ്പടെയുള്ള കാര്യങ്ങൾ നടന്നിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് ചെറിയ പൊട്ടലുണ്ട്. തലയിൽ ചെറിയ ചതവും നട്ടെല്ലിന്റെ ഭാഗത്തും ചില പ്രശ്നങ്ങൾ ഉണ്ടെന്നാണ് ആശുപത്രിയിൽ നിന്നും വരുന്ന വിവരം. മഹേഷിന്റെ സ്കാൻ റിസൾട്ട് വന്നിട്ടില്ല. കലാഭവൻ പ്രസാദ് ഉൾപ്പടെയുള്ളവർ ആശുപത്രിയിൽ എത്തിച്ചേർന്നിട്ടുണ്ട്.