ബിജെപി പ്രവർത്തകർ കേരളത്തിൽ നേരിട്ടത് വലിയ ക്രൂരതകളെന്ന് നരേന്ദ്ര മോദി….
എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ കേരളത്തെയും സുരേഷ് ഗോപിയുടെ വിജയത്തെയും പ്രത്യേകം പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരിക്കുന്നത് യുഡിഎഫ് ആയാലും എൽഡിഎഫ് ആയാലും ബിജെപി പ്രവർത്തകർ കേരളത്തിൽ നേരിടേണ്ടി വന്നത് വലിയ ക്രൂരതകളാണ്. ജമ്മു കശ്മീരിൽ പോലും ഇത്രയുമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരളത്തിൽ നിന്ന് എൻഡിഎ എംപിയെ ഇത്തവണ നമുക്ക് കിട്ടി. എവിടെയും വിജയസാധ്യതയുണ്ടായിരുന്നില്ല. എന്നാൽ അദ്ദേഹം കഠിന പരിശ്രമത്തിലൂടെ ഇന്ന് പാർലമെന്റിൽ കേരളത്തിൽ നിന്നുള്ള ആദ്യത്തെ ബിജെപി എംപിയായെന്നും സുരേഷ് ഗോപിയുടെ പേരു പരാമർശിക്കാതെ അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുകയാണ് എൻഡിഎ സർക്കാരിന്റെ ലക്ഷ്യമെന്നും നരേന്ദ്ര മോദി പറഞ്ഞു. മൂന്നാം വട്ടവും നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം എൻഡിഎ നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.