ബിജെപി നേതാവ് യുവതിയെ നഗ്നയാക്കി വലിച്ചിഴച്ചു…ക്രൂരമായി മർദിച്ചുവെന്നും പരാതി…
യുവ ഡോക്ടറെ കൊലപ്പെടുത്തിയ വാർത്തയിൽ രാജ്യമാകെ വിറങ്ങലിച്ചുനിൽക്കേ വീണ്ടും സ്ത്രീകൾക്ക് നേരെ അതിക്രമം. നന്ദിഗ്രാമിൽ യുവതിയെ ബിജെപി നേതാവ് നഗ്നയാക്കി വലിച്ചിഴച്ചതായും ക്രൂരമായി മർദ്ദിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നന്ദിഗ്രാം ബിജെപി ബൂത്ത് പ്രസിഡന്റ് തപൻ ദാസിനെതിരെയാണ് ആരോപണം. യുവതി കുടുംബത്തോടൊപ്പം വീട്ടിരിക്കെ പൊടുന്നനെ തപൻ ദാസ് വീട്ടിലേക്ക് കയറിവന്ന് യുവതിയെ മർദ്ദിക്കാൻ ആരംഭിച്ചു. യുവതിയെ വീടിന് പുറത്തേയ്ക്ക് കൊണ്ടുവന്ന്, നഗ്നയാക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. മർദ്ദനത്തിനിടെ സംഭവമറിഞ്ഞ് പൊലീസ് വന്നതോടെ പ്രതികൾ ഓടിരക്ഷപ്പെടുകയായിരുന്നു.