ബിജെപി എംപി രാഹുൽ കസ്വാൻ കോൺഗ്രസിൽ ചേർന്നു
ബിജെപി എംപി രാഹുൽ കസ്വാൻ കോൺഗ്രസിൽ ചേർന്നു. രണ്ട് തവണ എംപിയായ ഇദ്ദേഹത്തിന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചിരുന്നു. പിന്നാലെയാണ് കോൺഗ്രസിൽ ചേർന്നത്. രാഷ്ട്രീയ കാരണങ്ങളാൽ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പാർലമെൻ്റ് അംഗത്വത്തിൽ നിന്നും രാജി വെക്കുന്നതായും അദ്ദേഹം അറിയിച്ചു. ചുരു ലോക്‌സഭാ കുടുംബത്തെ 10 വർഷം സേവിക്കാൻ അവസരം നൽകിയതിന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരോട് നന്ദി പറഞ്ഞു. എനിക്ക് എപ്പോഴും വിലപ്പെട്ട പിന്തുണയും സഹകരണവും അനുഗ്രഹവും നൽകിയ എൻ്റെ ചുരു ലോക്‌സഭാ കുടുംബത്തിന് പ്രത്യേക നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.രാഹുൽ കസ്വാനെപ്പോലുള്ളവർ ബിജെപി വിടുകയെന്ന് പറഞ്ഞാൽ, അതിനർഥം അവർ തീർന്നുവെന്നാണെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.