ബിജെപിയിലേക്ക് പോകും…പ്രതികരിച്ച് പത്മജ….

തിരുവനന്തപുരം: ബിജെപിയിലേക്ക് പോകുമെന്ന വാർത്തയോട് പ്രതികരിച്ച് പത്മജ വേണു​ഗോപാൽ. ചാനലിൽ വന്ന വാർത്തക്കെതിരെയാണ് പത്മജ രം​ഗത്തെത്തിയത്. താൻ ബിജെപിയിൽ പോകുമെന്ന വാർത്ത വന്നെന്ന് കേട്ടെന്നും എവിടെ നിന്നാണ് അത്തരത്തിലൊരു വാർത്ത വന്നതെന്ന് അറിയില്ലെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. തന്നോട് ഒരു ചാനൽ ചോദിച്ചപ്പോൾ തന്നെ വാർത്ത നിഷേധിച്ചതാണ്. ഇപ്പോഴും ശക്തമായി നിഷേധിക്കുന്നു. ഭാവിയിൽ പോകുമോ എന്നവർ തന്നോട് ചോദിച്ചു. ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റൂ, നാളത്തെ കാര്യം എങ്ങനെ പറയാൻ കഴിയുമെന്ന് അവരോട് തമാശയായി പറഞ്ഞു. അത് ഇങ്ങനെ വരുമെന്ന് കരുതിയില്ലെന്നും പത്മജ വേണു​ഗോപാൽ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പത്മജ ബിജെപിയിലേക്ക് ചേക്കേറുമെന്ന തരത്തിലാണ് വാർത്ത വന്നത്. പിന്നീട് സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

Related Articles

Back to top button