ബിഗ് ബോസ് വാക്ക് പാലിച്ചു… അര്‍ജുന് സിനിമയില്‍ അവസരമെന്ന് മോഹൻലാല്‍…

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ സീസണ്‍ ആറിന് ഒട്ടനവധി പ്രത്യേകതകളുണ്ടായിരുന്നു. സംവിധായകൻ ജീത്തു ജോസഫ് ഷോയില്‍ വന്ന് ഓഡിഷൻ നടത്തുകയുണ്ടായി. ഓഡിഷനില്‍ തെരഞ്ഞെടുത്ത മത്സരാര്‍ഥിയുടെ പേര് ഷോയില്‍ മോഹൻലാല്‍ പ്രഖ്യാപിച്ചു. സംവിധായകൻ ജീത്തു ജോസഫിന്റെ അടുത്ത സിനിമയിലേക്ക് അര്‍ജുനെ ക്ഷണിക്കുകയാണെന്നാണ് മോഹൻലാല്‍ വ്യക്തമാക്കിയത്.ഓഡിഷനില്‍ നിന്ന് മറ്റൊരാളെ തന്റെ സിനിമയിലും ഉള്‍പ്പെടുത്തും എന്നും മോഹൻലാല്‍ വ്യക്തമാക്കി. ഒന്നോ അതിലധികമോ ആള്‍ക്കാരെ തന്റെ സിനിമയില്‍ ഉള്‍പ്പെടുത്തും. തീര്‍ച്ചയായും എല്ലാവരെയും പരിഗണിക്കുമെന്നും മോഹൻലാല്‍ വ്യക്തമാക്കി. സത്യൻ അന്തിക്കാട് മോഹൻലാലിനെ നായകനാക്കുന്ന സിനിമയിലാണ് അവസരമുണ്ടാകുക. എന്തായും മികച്ച അവസരമാണ് മോഹൻലാല്‍ ഷോയിലെ എല്ലാ മത്സരാര്‍ഥികള്‍ക്ക് വാഗ്‍ദാനം ചെയ്‍തിരിക്കുന്നത്. ബിഗ് ബോസ് മത്സരാര്‍ഥികള്‍ വേഷപ്പകര്‍ച്ചയെന്ന ടാസ്‍കില്‍ മികച്ച പ്രകടനം നടത്തിയെന്നും അഭിപ്രായങ്ങളുണ്ടായിരുന്നു. നോറയായിട്ട് അര്‍ജുൻ നടത്തിയ വേഷപ്പകര്‍ച്ച ഷോയില്‍ വലിയ സ്വീകാര്യത നേടുകയും ചെയ്‍തിരുന്നു.

Related Articles

Back to top button