ബിഗ് ബോസ് മത്സരാര്‍ത്ഥി ജാസ്മിനെതിരെ സൈബര്‍ ആക്രമണം..പൊലീസില്‍ പരാതി നല്‍കി പിതാവ്….
കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാര്‍ത്ഥി ജാസ്മിന്‍ ജാഫറിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പിതാവ് ജാഫര്‍ പൊലീസില്‍ പരാതി നല്‍കി. മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി ദിയ സനയാണ് ഇത് സംബന്ധിച്ചുള്ള കാര്യം സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടത്.
മോശമായ രീതിയില്‍ ബിഗ് ബോസിലെ കാര്യങ്ങളുടെ വിശദീകരണം എന്ന നിലയില്‍ ജാസ്മിന്‍റെ ഫോട്ടോ ഉപയോഗിച്ച് തമ്പ് നെയിലും വാക്കുകളും ഉണ്ടാക്കിയ സോഷ്യല്‍ മീഡിയ പേജുകള്‍ക്കെതിരെയാണ് ജാഫര്‍ ഖാന്‍ പരാതി നല്‍കിയത് എന്നാണ് വ്യക്തമാകുന്നത്. കൊല്ലത്തെ പുനലൂര്‍ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് ജാഫര്‍ ഖാന്‍ പരാതി നല്‍കിയിരിക്കുന്നത്.