ബിഗ് ബോസ് അവതാരക സ്ഥാനത്ത് നിന്നും സൂപ്പർ താരം പിന്‍മാറി..പകരം ഈ താരം…

ബിഗ് ബോസ് ഷോയുടെ ഒടിടി പതിപ്പിന്‍റെ മൂന്നാം സീസണ്‍ ഉടന്‍ സ്ട്രീമിംഗ് ആരംഭിക്കാന്‍ പോകുകയാണ്.എന്നാൽ ഇതിനിടെ ഷോയുടെ അവതാരകനായി ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ ഇത്തവണ ഉണ്ടാകില്ല എന്ന വാർത്തയാണ് പുറത്ത് വരുന്നത്. സിക്കന്ദര്‍ സിനിമയുടെ ഷൂട്ടിംഗ് കാരണം ബിഗ് ബോസ് ഒടിടിയുടെ മൂന്നാം സീസണിന് സൽമാൻ അവതാരകനല്ലെന്നാണ് ഷോയുമായി ബന്ധപ്പെട്ടവർ പറയുന്നത്.

പകരം നടൻ അനിൽ കപൂർ ഇത്തവണത്തെ ബിഗ് ബോസ് ഒടിടി സീസണില്‍ അവതാരകനായി എത്തും. അതേ സമയം അവതാരകന്‍റെ മാറ്റം ബിഗ് ബോസ് ഒടിടി സീസണ്‍ 3യുടെ പുതിയ പ്രമോയില്‍ വ്യക്തമാണ്.
ബുധനാഴ്ച ജിയോ സിനിമ ഐപിഎല്ലിന് ഇടയില്‍ ഒരു മിനിറ്റ് ദൈർഘ്യമുള്ള പ്രൊമോയില്‍ സല്‍മാന്‍ ഖാന്‍ ഇല്ലായിരുന്നു. അതേ സമയം അനില്‍ കപൂറിന്‍റെ സാന്നിധ്യം വ്യക്തമാക്കുന്ന ചില വാക്കുകള്‍ അതില്‍ ഉണ്ടായിരുന്നു

Related Articles

Back to top button