ബിഗ്‌ബോസ്സ് താരം ജാസ്മിനുമായുള്ള ബന്ധം അവസാനിപ്പിച്ച് വിവാഹം നിശ്ചയിച്ചിരുന്ന അഫ്സല്‍ അമീര്‍…
തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ പ്രേക്ഷകരെ എന്നും കൌതുകത്തിലാക്കിയ ബന്ധമായിരുന്നു ജാസ്മിനും ഗബ്രിയും തമ്മിലുള്ളത്. ഇരുവരുടെയും ബന്ധം പ്രേക്ഷകരെ കണ്‍ഫ്യൂസ് ചെയ്യിക്കുന്നു എന്ന പേരില്‍ കഴിഞ്ഞ ഞായറാഴ്ച ഇത് അവതാരകന്‍ മോഹന്‍ലാല്‍ ചര്‍ച്ചയായി വീട്ടില്‍ ഉയര്‍ത്തിയിരുന്നു. പലരും അനുകൂലമായും പ്രതികൂലമായും പ്രതികരിച്ച വിഷയത്തില്‍. ഇത് സൌഹൃദത്തിനപ്പുറമുള്ള ബന്ധമാണെന്നും. പ്രേമം ആകാതെ നോക്കാന്‍ അറിയാം എന്നാണ് ജാസ്മിന്‍ പറഞ്ഞത്. എന്നാല്‍ ഗബ്രി കാര്യമായി പ്രതികരിച്ചതും ഇല്ല.
അതേ സമയം ജാസ്മിനുമായ ബന്ധം അവസാനിപ്പിക്കുകയാണെന്ന് ജാസ്മിനുമായി വിവാഹം നിശ്ചയിച്ചിരുന്ന അഫ്സല്‍ അമീര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു. നാല് പേജായി ഇട്ട വിശദീകരണത്തില്‍ താന്‍ മാനസികമായ തകര്‍ച്ചയിലൂടെയാണ് കടന്നു പോകുന്നതെന്നും, തന്നെ ജാസ്മിന്‍ ചതിക്കുകയാണെന്നും, ഈ ബന്ധം വിടുകയാണെന്നും പറയുന്നു. ഷോയിൽ അവളുടെ പാര്‍ട്ണര്‍ ആയാണ് അവൾ എന്നെ പരിചയപ്പെടുത്തിയത്. ഇപ്പോൾ എൻ്റെ സ്ഥാനം ഒരു സൈഡ് സ്റ്റാൻഡിന് സമാനമാണ്. ഈ ഷോ ദിവസങ്ങൾക്കുള്ളിൽ ജീവിതം നശിപ്പിക്കും. അവളുടെ കുടുംബവും സുഹൃത്തുക്കളും ഉൾപ്പെടെ എത്രയെത്ര ജീവിതങ്ങളെ ഇത് ബാധിച്ചുവെന്ന് നിങ്ങൾക്ക് ആര്‍ക്കും അറിയില്ല. മാധ്യമങ്ങളോടും യുട്യൂബർമാരോടും എനിക്ക് പേഴ്സണല്‍ സ്പേസ് നൽകാനും വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുകയോ മനപ്പൂർവ്വം എന്നെ ഈ ലൂപ്പിലേക്ക് വലിച്ചിടുകയോ ചെയ്യരുതെന്നും ഞാൻ അഭ്യർത്ഥിക്കുന്നു എന്നു അഫ്സൽ വ്യക്തമാക്കി .