ബിഎസ്‌‌പി സംസ്ഥാന അധ്യക്ഷന്റെ കൊലപാതകം..എട്ടുപേർ അറസ്റ്റിൽ…

ബഹുജൻ സമാജ്‌വാദി പാര്‍ട്ടി തമിഴ്‌നാട് ഘടകം സംസ്ഥാന അധ്യക്ഷൻ കെ.ആംസ്ട്രോങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പ്രതികളെ ചെന്നൈ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.മുൻവൈരാഗ്യമാണ് കൊലക്ക് പിന്നിൽ .ഗുണ്ടാനേതാവ് ആർക്കോട് സുരേഷിനെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത് . പൊന്നൈ ബാല , രാമു, തിരുവെങ്ങാടം, തിരുമലൈ, സെൽവരാജ്, മണിവണ്ണൻ, സന്തോഷ്, അരുൾ എന്നിവരാണ് അറസ്റ്റിലായത് .എട്ട് പ്രതികളെയും ശനിയാഴ്ച മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യും.

Related Articles

Back to top button