ബിഎസ്എഫ് ഡയറക്ടര്‍ ജനറലായി ദല്‍ജിത് സിംഗ് ചൗധരി സ്ഥാനമേറ്റു…
ബിഎസ്എഫ് ഡയറക്ടര്‍ ജനറലായി ദല്‍ജിത് സിംഗ് ചൗധരി സ്ഥാനമേറ്റു. ശാസ്ത്ര സീമ ബാല്‍ ഡയറക്ടര്‍ ജനറലായ ദല്‍ജിത് സിംഗിന് അധിക ചുമതലയായാണ് ബിഎസ്എഫ് ഡയറക്ടര്‍ ജനറലായി ചുമതലയേറ്റത്. ഉത്തര്‍പ്രദേശ് കേഡറിലെ 1990 കേഡര്‍ ഐപിഎസ് ഓഫീസറാണ് ദല്‍ജിത്.
നിലവിലെ ബിഎസ്എഫ് ഡയറക്ടര്‍ ജനറലായിരുന്ന നിതിന്‍ അഗര്‍വാളിനെ മാതൃകേഡറായ കേരളത്തിലേക്ക് തിരിച്ചയച്ചതിനെ തുടര്‍ന്നാണ് ദല്‍ജിത്തിന്റെ നിയമനം. 1990 ഐപിഎസ് ഓഫീസറായ യോഗേഷ് ഖുറാനിയയെ മാതൃ കേഡറായ ഒഡിഷയിലേക്കും തിരിച്ചയച്ചു. ജമ്മുകശ്മീരിലെ ഇന്ത്യ-പാക്കിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഭീകരാക്രമം തുടര്‍ച്ചയാവുകയും സൈനികരും സുരക്ഷാ ജീവനക്കാരും അടക്കം നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് രണ്ട് ഉയര്‍ന്ന ബിഎസ്എഫ് ഓഫീസര്‍മാരെ കേന്ദ്രം നീക്കിയത്.