ബാർ കോഴ വിവാദം… അരവിന്ദാക്ഷൻ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി….
ഡ്രൈ ഡേ പിന്‍വലിക്കല്‍, ബാര്‍ പ്രവര്‍ത്തന സമയം കൂട്ടല്‍ ഇവ സര്‍ക്കാര്‍ ചെയ്തു തരുമ്പോള്‍ തിരികെ എന്തെങ്കിലും ചെയ്യണം അതിനായി പണപ്പിരിവ് വേണമെന്നായിരുന്നു ബാറുടമ അനുമോന്റെ ശബ്ദ സന്ദേശത്തില്‍ ഉണ്ടായിരുന്നത്. ശബ്ദ സന്ദേശം വിവാദമായതോടെ അനിമോനെ തള്ളി ബാര്‍ ഉടമകളുടെ അസോസിയേഷന്‍ രംഗത്ത് എത്തി. പിന്നാലെ ശബ്ദ സന്ദേശത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാരും രംഗത്തെത്തി. ഇതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് അനിമോനെയും അരവിന്ദാക്ഷനെയുമടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിയത്.